“ഹോം വര്‍ക്ക് കൊടുക്കുന്നതു പോരാ.. പോരാ..” സാധാരണ പീ ടി എ യോഗങ്ങളില്‍ചില രക്ഷിതാക്കള്‍ ഉയര്‍ത്തുന്ന സ്ഥിരം പരാതി ആണു ഇതു. മുമ്പത്തേക്കാള്‍ ശതമാനം കൂടിയിട്ടുണ്ടെങ്കിലും സ്കൂളില്‍ കുട്ടിയെ കുറിച്ച് അന്വേഷിക്കാന്‍/ പി ടി എ ക്ക് വരുന്നവരുടെ എണ്ണം വളരെ കുറവാണു . വരുന്നവരില്‍ തന്നെ ഭൂരിഭാഗവും മിനുട്സില്‍ ഒപ്പിട്ട് പോകാന്‍ പാകത്തിനു വാഹനം വിളിച്ചാണു വരുന്നത്. വളരെ നിര്‍ബന്ധമായി ഇരുത്തിയാല്‍ തന്നെ കുട്ടിയുടെ നിലവാരം, അതുയര്‍ത്താന്‍ ചെയ്യുന്ന കാര്യം ഇവയെ കുറിച്ചൊക്കെ കണ്ഠ ക്ഷോഭം ചെയ്താല്‍ “ അവന് വീട്ടില്‍ വന്നാല്‍ ഒന്നും ചെയ്യുന്നില്ല. നല്ല അടി കൊടുത്തോളൂ ,”എന്നും പറഞ്ഞു തടി തപ്പുന്നവരാണു ഭൂരിഭാഗവും .