Easy Tax Excel program for 2013-2014 (click here to download )
നികുതി നിരക്കിലുള്ള മാറ്റങ്ങള്‍
പലരും ധരിച്ചു വെച്ചിട്ടുള്ളത് ഈ വര്‍ഷം മുതല്‍ നികുതി രഹിത വരുമാനം 2,00,000 രൂപ എന്നതില്‍ നിന്നും 2,20,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നാണ്. ഫലത്തില്‍ അങ്ങിനെയാണെങ്കിലും ഈ ധാരണ തെറ്റാണ്. കാരണം ഈ വര്‍ഷം നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ 2013-14 ലെ ഫിനാന്‍ഷ്യല്‍ ആക്ടില്‍ സെക്ഷന്‍ 87A പ്രകാരം ഒരു റിബേറ്റ് അനുവദിച്ചു എന്ന് മാത്രം. അതായത് മൊത്തവരുമാനം (എല്ലാ കിഴിവുകള്‍ക്കും ശേഷം) 5,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രം 2,000 രൂപയോ അതല്ലെങ്കില്‍ അടക്കാനുള്ള നികുതിയോ ഏതാണോ കുറവ് അത്രയും തുക അവരുടെ നികുതിയില്‍ നിന്നും കുറയ്ക്കാം. ഇത് ഏത് വര്‍ഷം വേണമെങ്കിലും സര്‍ക്കാരിന് പിന്‍വലിക്കാം. എന്നാല്‍ നികുതിയുടെ സ്ലാബുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് പിന്നീട് കുറക്കുക എന്നത് പ്രയാസമായത് കൊണ്ടായിരിക്കാം സര്‍ക്കാര്‍ ഇങ്ങനെ ഒരു ഇളവ്അനുവദിക്കുന്നത്.