page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...

1/24/2014





2007 ലെ രേഖയനുസരിച്ച് പരിഷ്കരിച്ച കേരളത്തിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലെ സർക്കാർ മാറ്റിക്കൊണ്ടിരിക്കുകയാണ്.നിലവിലെ പാഠ്യപദ്ധതി നൂറുശതമാനം കുറ്റമറ്റതാണെന്നോ അവസാനത്തേതാണെന്നോ വാദിക്കുന്നതിൽ യാതൊരു യുക്തിയുമില്ല.അതിനാൽ ഇതിൽ കാലികവും പുരോഗമനപരവുമായി വരുത്തുന്ന ഏതൊരു മാറ്റത്തെയും ശരാശരി കേരളീയൻ സ്വാഗതം ചെയ്യുകതന്നെ ചെയ്യും.കേരളത്തിലെ എല്ലാ രക്ഷിതാക്കൾക്കും മുഴുവൻ ജനപ്രതിനിധികൾക്കും ബുദ്ധിജീവികൾക്കും വിമർശനാത്മകമായി പരിശോധിക്കാനും തങ്ങളുടെ അഭിപ്രായങ്ങൾ വാക്കാലും രേഖാമൂലവും അറിയിക്കാൻ അവസരം നൽകിക്കൊണ്ടുമാണ് 2008 ല്‍ പാഠ്യപദ്ധതി പരിഷ്കരിച്ചത്.
ഇങ്ങനെ ലഭിച്ച വിമർശനങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട് നിരവധി മാറ്റങ്ങളാണ് പാഠ്യപദ്ധതി സമീപനത്തിലും പാഠപുസ്തകങ്ങളിലും അന്ന് വരുത്തിയത്.എന്നാൽ ഇങ്ങനെ രൂപം കൊണ്ട പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുവാൻ തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരു സർക്കാരിന് അവകാശമില്ലേ? 


തീർച്ചയായും.പണ്ട് ഒരു നാടൻ ചായക്കടക്കാരൻ "കായ കിട്ടിയാലും ഇല്ലെങ്കിലും ഞാൻ ബുധനാഴ്ച പുകയിടും " എന്നു പറഞ്ഞതുപോലെ കാര്യങ്ങൾ ആദ്യം നടക്കട്ടേയെന്നും അഭിപ്രായങ്ങൾ അതിനുശേഷം സ്വീകരിക്കാമെന്നും സർക്കാർ കരുതുന്നുണ്ടോ ആവോ?



1998 മുതൽ പരിഷ്കരിച്ചു വന്ന പാഠ്യപദ്ധതിയുടെ ഗുണാത്മകവശങ്ങൾ കേരളസമൂഹത്തിൽ ഉണ്ടാക്കിയ നന്മകൾ ചില്ലറയല്ല.എല്ലാ കുട്ടികളെയും പരിഗണിക്കൽ,രക്ഷാകർത്തൃ പങ്കാളിത്തം ,സാമൂഹ്യ പങ്കാളിത്തം സാമൂഹ്യപ്രശ്നങ്ങളോടുള്ള മനോഭാവം ,ഓർമ്മപരിശോധനയേക്കാളേറെ ചിന്താപരത, മാർക്കിനു പകരം ഗ്രേഡ് ,സ്ഥിര പഠിതാവായ അധ്യാപകൻ തുടങ്ങി പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമെന്ന് പറയാവുന്ന മാറ്റങ്ങളാണ് വരുത്തിയത്.
നിലവിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഇത്തരം ഗുണാത്മക വശങ്ങൾ ഒന്നും മാറ്റാതെ ഇതിലേക്ക് ഇതര സമ്പ്രദായങ്ങളുടെ നല്ല വശങ്ങൾ ഉൾക്കൊള്ളിക്കുകയാണെന്ന് വിധാതാക്കൾ വാദിക്കുമ്പോൾ ഒറ്റനോട്ടത്തിൽ ശരിവെക്കാൻ തോന്നും.ഈ ഘട്ടത്തിൽ വീണ്ടും ഒരു ഹോട്ടലുകാരനെ ഓർത്തുപോവുകയാണ്.സ്ഥിരമായി കടയിൽ നിന്നും ചിക്കൻ കഴുക്കുന്ന പറ്റുകാരൻ അതിൽ ബീഫ് ചേർത്തിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ചു.ഹോട്ടലുകാരൻ പറ്റുകാരനോട് സമാസമം ചേർത്തിട്ടുണ്ടെന്ന് സമ്മതിച്ചു.പറ്റുകാരൻ സമാസമമോ എന്ന് അത്ഭുതപ്പെട്ടപ്പോൾ ഹോട്ടലുടമ "ഒരു കോഴിക്ക് ഒരു പോത്ത് സമാസമം" എന്ന് വിശദീകരിച്ചു.ഇതുപോലെ സോഷ്യൽ കൺസ്ട്രക്റ്റിവിസത്തിന്റെ കൂടെ ബിഹേറിയസവും (ഔട്ട് കം ബേസ്ഡ് ലേണിംഗ്) കലർത്തിയതാണ് പരിഷ്കൃത പാഠ്യപദ്ധതിയെന്ന് ഉപജ്ഞാതാക്കൾ വിശദീകരിക്കുന്നു.
പഠനമെന്നത് അനുഭവാധിഷ്ഠിതമായിക്കൊള്ളണമെന്നില്ല.അത് വിവരത്തിന്റെ ശേഖരണവും വസ്തുതകളുടെ ഓർമിച്ചുപറയലുമാണെന്ന മട്ടിലാണ് സമീപനം.മലയാളത്തിലെ  മുഖ്യധാരാപത്രത്തിലെ ലേഖനപരമ്പരയിൽ അഭിപ്രായപ്പെട്ടതുപോലെ ഭൂരിപക്ഷവും ജയിച്ചുവരുന്ന വിദ്യാഭ്യാസ സംവിധാനം ഗുണനിലവാരമില്ലാത്തതാണെന്ന വാദത്തിന് അടിവരയിടുന്നതാണ് നിലവിലെ സമീപനം.     അറിവു നിർമ്മാണത്തിൽ നിന്ന് ഓർമപരിശോധനയിലേക്കും പഠനത്തിൽ നിന്ന് ബോധനത്തിലേക്കും ശിശു കേന്ദ്രീകരണത്തിൽ നിന്ന് പുസ്തകകേന്ദ്രീകരണത്തിലേക്കും സാമൂഹ്യ നന്മയേക്കാളുപരി വ്യക്തി നേട്ടത്തിലേക്കുമുള്ള ഈ പ്രയാണത്തിന്റെ  ലക്ഷ്യം ഗൂഢമാണെന്ന് സംശയിക്കേണ്ടിവരും.
    മുൻ ബെഞ്ചിൽ അർഹതയില്ലാതെ കയറിക്കൂടിയെന്ന് ആരോപിക്കപ്പെടുന്ന കുറേ കുട്ടികളെ പിൻ ബഞ്ചിലേക്കും അവിടെ നിന്നും ഒരു വിഭാഗത്തെ ക്ലാസിനു പുറത്തേക്കും തള്ളിമാറ്റിയാൽ ചിലർക്കെങ്കിലും പൊതുവിദ്യാഭ്യാസ ഗുണനിലവാരത്തെക്കുറിച്ചുള്ള സംശയം മാറിക്കിട്ടുമെന്ന് തോന്നുന്നു.പൊതു വിദ്യാഭ്യാസത്തിൽ താല്പര്യമുള്ള ഓരോ കേരളീയനും തന്റെ നിലപാട് വ്യക്തമാക്കാൻ സമയം വൈകിയിരിക്കുന്നു.

1 comment:

  1. അത്യാവശ്യം പ്രതിമാസനീക്കിയിരിപ്പ് ഉള്ള ഏതൊരു രക്ഷിതാവും താങ്കള്‍ പറഞ്ഞ സമീപനങ്ങളൊന്നും സ്വീകരിക്കാത്ത,കാശിറക്കുന്ന രക്ഷിതാവിന് സംതൃപ്തി നല്കു്ന്ന വിദ്യാലയങ്ങളില്‍ സീറ്റിനായി നെട്ടോട്ടമോടുന്നു. പൊതുമേഖലയിലെ സ്കൂളുകളെല്ലാം കുട്ടികളൊഴിച്ചുുള്ള സൗകര്യങ്ങളാല്‍ സമ്പന്നമാകുന്നു.ഒരു പരീക്ഷണം അവരും നടപ്പിലാക്കട്ടെ മാഷേ!!!!. വിചക്ഷണത്വം കുത്തകാവകാശമൊന്നുമല്ലല്ലോ!!!!!!.

    ReplyDelete