2007 ലെ രേഖയനുസരിച്ച് പരിഷ്കരിച്ച കേരളത്തിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലെ സർക്കാർ മാറ്റിക്കൊണ്ടിരിക്കുകയാണ്.നിലവിലെ പാഠ്യപദ്ധതി നൂറുശതമാനം കുറ്റമറ്റതാണെന്നോ അവസാനത്തേതാണെന്നോ വാദിക്കുന്നതിൽ യാതൊരു യുക്തിയുമില്ല.അതിനാൽ ഇതിൽ കാലികവും പുരോഗമനപരവുമായി വരുത്തുന്ന ഏതൊരു മാറ്റത്തെയും ശരാശരി കേരളീയൻ സ്വാഗതം ചെയ്യുകതന്നെ ചെയ്യും.കേരളത്തിലെ എല്ലാ രക്ഷിതാക്കൾക്കും മുഴുവൻ ജനപ്രതിനിധികൾക്കും ബുദ്ധിജീവികൾക്കും വിമർശനാത്മകമായി പരിശോധിക്കാനും തങ്ങളുടെ അഭിപ്രായങ്ങൾ വാക്കാലും രേഖാമൂലവും അറിയിക്കാൻ അവസരം നൽകിക്കൊണ്ടുമാണ് 2008 ല് പാഠ്യപദ്ധതി പരിഷ്കരിച്ചത്.
ഇങ്ങനെ ലഭിച്ച വിമർശനങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട് നിരവധി മാറ്റങ്ങളാണ് പാഠ്യപദ്ധതി സമീപനത്തിലും പാഠപുസ്തകങ്ങളിലും അന്ന് വരുത്തിയത്.എന്നാൽ ഇങ്ങനെ രൂപം കൊണ്ട പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുവാൻ തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരു സർക്കാരിന് അവകാശമില്ലേ?